സുനാമിയെ തുടര്‍ന്ന് നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപതിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയില്‍ ഉണ്ടായ മണ്ണിടിച്ചിലാണ്  സുനാമിയ്ക്ക് കാരണമായതെന്നാണ് ജിയോളജി വകുപ്പിന്‍റെ അനുമാനം. 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ 43 പേര്‍ മരിച്ചതായും 600 ഓളം പേര്‍ക്ക് പരിക്കേറ്റതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജാവ സുമാത്ര ദ്വീപുകള്‍ക്കിടയിലുള്ള ക്രാക്കതോവ എന്ന അഗ്നിപര്‍വ്വത ദ്വീപിലെ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് സുനാമിയ്ക്ക കാരണമെന്നാണ് കരുതുന്നത്. 

സുനാമിയെ തുടര്‍ന്ന് നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപതിച്ചത്. പ്രാദേശിക സമയം രാത്രി 9.30 ഓടെയാണ് അപ്രതീക്ഷിതമായി സുനാമി തിരകള്‍ അടിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയില്‍ ഉണ്ടായ മണ്ണിടിച്ചിലാണ് സുനാമിയ്ക്ക് കാരണമായതെന്നാണ് ജിയോളജി വകുപ്പിന്‍റെ അനുമാനം. 

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രണ്ട് കൂറ്റന്‍ തിരമാലകളാണ് ഇന്തോനേഷ്യ തീരത്ത് ആഞ്ഞടിച്ചത്. ക്രക്കതോവ അഗ്നിപര്‍വ്വതം കാരണം 1984 ലും ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്.