നവകേരള നിര്‍മാണത്തിനായുളള സാലറി ചലഞ്ചിലൂടെ ഇതുവരെ 488 കോടി രൂപ കിട്ടിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. 57.33 ശതമാനം ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. 

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായുളള സാലറി ചലഞ്ചിലൂടെ ഇതുവരെ 488 കോടി രൂപ കിട്ടിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. 57.33 ശതമാനം ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. 

4,83,733 ജീവനക്കാരില്‍ 2,06395പേര്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നു. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 2211 കോടി രൂപ കിട്ടുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു.