തിരുവനന്തപുരം: ജിഷ്ണു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡി ജി പി ഓഫീസിന് മുന്നില്‍ സമരം നടത്തിയ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചു. കെ എം ഷാജഹാന്‍, ഷാജിര്‍ഖാന്‍ എന്നിവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഷാജഹാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. 15000 രൂപയ്ക്കും ആള്‍ ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നും കോടതി നിഷ്‌ക്കര്‍ഷിച്ചു. ജില്ല വിട്ടുപോകാന്‍ പാടില്ലെന്നും ജാമ്യ ഉപാധിയില്‍ ഉണ്ട്. ഷാജഹാന്‍, ഷാദിര്‍ഖാന്‍ എന്നിവര്‍ക്ക് പുറമെ മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജിഷ്‌ണുവിന്റെ അമ്മ മഹിജയ്‌ക്കൊപ്പം സമരം നടത്തിയ അഞ്ചുപേര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്.