മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്
പുതുച്ചേരി: പുതുച്ചേരിയിൽ 16 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മുഖ്യ പ്രതി വിക്കി, മുകിലൻ, കണ്ണദാസൻ, സൂര്യ, ദേവ എന്നിവരാണ് പിടിയിലായത്. മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവരെ എവിടെ നിന്നാണ് പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ പതിനേഴാം തീയതിയാണ് 16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മുഖ്യ പ്രതി വിക്കി പെൺകുട്ടിയെ പ്രണയം നടിച്ച്, തിരുകണ്ണൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഫാം ഹൗസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി ഇയാളുടെ ഏഴ് സുഹൃത്തുക്കളും പീഡിപ്പിച്ചു.. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞത്. പോക്‌സോ വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് മൂന്ന് സംഘമായാണ് പൊലീസ് അന്വേഷിക്കുന്നത്. വിവരമറിഞ്ഞ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു.
