ദില്ലി: ഇരുപതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത അഞ്ചുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ജഹാന്‍ഗീര്‍പുരിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വച്ചാണ് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം .
രാത്രി മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന തന്നെ അഞ്ചുപേര്‍ ചേര്‍ന്ന് ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആക്രമികള്‍ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു . ബോധം വീണ്ടുകിട്ടിയ പെണ്‍കുട്ടിയ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയച്ചു.
തുടര്‍ന്ന് പോലിസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗികാത്രികമം സ്ഥിരീകരിച്ചു. ആക്രമികളെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇവരില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സംശയമുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്ന് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡി സി പി അസ്ലം ഖാന്‍ അറിയിച്ചു.
