ബെഗളൂരു: ബെംഗളൂരുവിൽ നഗരജീവിതം താറുമാറാക്കിയ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വീടിന്റെ ചുമരിടിഞ്ഞും ഒഴുക്കിൽപ്പെട്ടുമാണ് മരണം. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെളളത്തിനടിയിലാണ്. ലഗ്ഗരെയിൽ ഓവുചാലിൽ വീണ് അമ്മയെയും മകളെയും കാണാതായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.