Asianet News MalayalamAsianet News Malayalam

സ്കൂൾ ചുവരിലെ പ്രണയ ലേഖനത്തിൽ പേര് കണ്ടെത്തി; വി​ദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്കൂൾ ചുമരിൽ എഴുതിയ പ്രണയ സന്ദേശത്തിൽ തങ്ങളുടെ പേര് കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരളി വിത്ത് പൊടിച്ച് അതിൽ എലി വിഷം ചേർത്ത് കഴിച്ചായിരുന്നു വിദ്യാർത്ഥികളുടെ ആത്മഹത്യാശ്രമമെന്നും പൊലീസ് വ്യക്തമാക്കി.

5 girl students committed suicide in Tamil Nadu
Author
Villupuram, First Published Dec 16, 2018, 12:26 PM IST

ചെന്നൈ: തമിഴ്നാട്ടിൽ അ‍ഞ്ച് സ്കൂൾ വി​​ദ്യാർത്ഥികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്ലുപുരം ജില്ലയിലെ ട്രൈബൽ ബോർഡിങ് സ്കൂളിലെ വിദ്യാർത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ​ഗുരുതരാവസ്ഥയിലായ അഞ്ചു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ ചുമരിൽ എഴുതിയ പ്രണയ സന്ദേശത്തിൽ തങ്ങളുടെ പേര് കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരളി വിത്ത് പൊടിച്ച് അതിൽ എലി വിഷം ചേർത്ത് കഴിച്ചായിരുന്നു വിദ്യാർത്ഥികളുടെ ആത്മഹത്യാശ്രമമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചുപേരും ഏഴാം തരത്തിൽ പഠിക്കുന്നവരാണ്.  

Follow Us:
Download App:
  • android
  • ios