ബെംഗളൂരു: ആഴ്ചകളായി തുടരുന്ന മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍ മുങ്ങി. മഴക്കെടുതിയുടെ ഭാഗമായി അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി. വെള്ളം നിറഞ്ഞ റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 

സമാനമായ അപകടത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ കാറില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

ഇതിനിടെയാണ് യുവതിയുടെ കാര്‍ അപകടത്തില്‍പെട്ടത്. കാറിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനടിയിലായിരുന്നു. പുറത്തിറങ്ങാനാകാതെ ഒരാള്‍ കാറില്‍ കുടുങ്ങിയാതായി കണ്ട നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.