കണ്ണൂരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. 

കണ്ണൂര്‍: കണ്ണൂരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി. മാട്ടൂൽ സ്വദേശി കെ വി സന്ദീപ്, ചൊറുക്കള സ്വദേശി സി പി ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി സി ഷബീർ, നടുവിൽ സ്വദേശി കെ വി അയൂബ്, അരിമ്പ്ര സ്വദേശി കെ പവിത്രൻ എന്നിവരാണ് പിടിയിലായത്.

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട് ദിവസമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. 

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ചതോടെ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.