കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ മിഠായി കാണിച്ച് സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി

ഹൈദരാബാദ്: മിഠായി കാണിച്ച് കൊതിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം അഞ്ചുവയസ്സുകാരിയെ സ്‌കൂളിനകത്ത് വച്ച് ബലാത്സംഗം ചെയ്തു. ഗൊല്‍കൊണ്ടയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ മിഠായി കാണിച്ച് സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 

ഇതിനിടെ രോഷാകുലരായ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സ്‌കൂള്‍ തല്ലിത്തകര്‍ത്തു. അതേസമയം ബലാത്സംഗത്തിനിരയായ കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.