പ്രളയത്തിന് കാരണം സര്‍ക്കാരാണെന്ന വിമര്‍ശനവും ചെന്നിത്തല വീണ്ടും ഉയര്‍ത്തി. കുട്ടനാട്ടിലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്‍റെ അനാസ്ഥമൂലമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.യുഎഇ ധനസഹായത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുര:ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്ന സാധാരണക്കാര്‍ക്ക് 50,000 രൂപ വീതം ഗ്രാന്‍റായ് നല്‍കണമെന്ന് ചെന്നിത്തല. ദുരിത്തില്‍ അകപ്പെട്ട കര്‍ഷകരുടെ വായ്പ എഴുതിത്തള്ലണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രളയത്തിന് കാരണം സര്‍ക്കാരാണെന്ന വിമര്‍ശനവും ചെന്നിത്തല വീണ്ടും ഉയര്‍ത്തി. കുട്ടനാട്ടിലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്‍റെ അനാസ്ഥമൂലമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. തണ്ണീർമുക്കം ബണ്ടിന്‍റെ മൂന്നാംഘട്ടം തുറന്നുകൊടുത്തില്ലെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതും പ്രളയത്തിന് കാരണമായതായും ചെന്നിത്തല ആരോപിച്ചു. അതേസമയം യുഎഇ ധനസഹായത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
