ഇടുക്കിയില്‍ ഇത്തവണ 550 ഹെക്ടറിലധികം വനംകത്തി അതിര്‍ത്തിയിലും നൂറുകണക്കിനേക്കര്‍ നശിച്ചു ഫയര്‍ലൈന്‍ തെളിക്കല്‍ പേരിനു മാത്രം  

ഇടുക്കി: ഈ വേനല്‍ക്കാലത്ത് ഇടുക്കിയില്‍ മാത്രം 550 ഹെക്ടറിലേറെ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. കാട്ടുതീ തടയാന്‍ വനംവകുപ്പ് എടുക്കുന്ന നടപടികള്‍ കടലാസില്‍ ഒതുങ്ങുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. തീ അണയ്ക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്.

ഇടുക്കിയിലെ നേര്യമംഗലം റേഞ്ചില്‍ രണ്ടു ദിവസം കൊണ്ട് കത്തി തീര്‍ന്നത് നൂറ് ഏക്കറിലേറെ വനം. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലക്കടുത്ത് പത്തേക്കര്‍ വനവും കത്തി. മുറിഞ്ഞപുഴയില്‍ 300 ഹെക്ടറും മാങ്കുളത്ത് നൂറ് ഹെക്ടര്‍ വനവും തീ വിഴുങ്ങി. മീന്‍മുട്ടിയില്‍ 120 ഹെക്ടര്‍ വനം കത്തിയപ്പോള്‍ മറയൂരില്‍ 50 ഏക്കറിലധികം സ്ഥലത്തെ കാടാണ് കത്തി നശിച്ചത്. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിയായ മേഘമല വന്യജീവി സങ്കേതത്തിലെ നൂറുകണക്കിനേക്കര്‍ വനസമ്പത്താണ് ഇല്ലാതായത്. കഴിഞ്ഞ വര്‍ഷം ഇടുക്കിയില്‍ 700 ഹെക്ടറിലെ വനം കത്തിയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. ഇത്തവണ മാര്‍ച്ച് മാസം തുടങ്ങിയപ്പോഴേക്കും 550 ഹെക്ടറിലേക്ക് തീ പടര്‍ന്നു കഴിഞ്ഞു. എപ്രില്‍, മെയ് മാസങ്ങള്‍ ചൂട് പാരമ്യത്തിലെത്തുമ്പോള്‍ ഇടുക്കിയില്‍ കത്താന്‍ കാടുണ്ടാകില്ലെന്ന് നാട്ടുകാരുടെ പറയുന്നു. ഇത്തവണ വ്യാപ്തി വര്‍ദ്ധിക്കുമെന്നാണ് ആശങ്ക. 

കോടികള്‍ മുടക്കിയാണ് ഓരോ വര്‍ഷവും ഫയര്‍ലൈന്‍ തെളിക്കുന്നത്. എന്നാലിത് പലപ്പോഴും പേരിന് മാത്രമേ ഉണ്ടാകൂ. ഫയര്‍ലൈന്‍ തെളിക്കുന്നതില്‍ വന്‍ തോതില്‍ അഴിമതിയും നടക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാസങ്ങള്‍ക്കു മുന്‌പേ തുടങ്ങിയ ഫയര്‍ലന്‍ തെളിക്കല്‍ ഇതു വരെ പൂര്‍ത്തിയാകാത്ത വനമേഖലകളും ഇടുക്കിയിലുണ്ട്. വ