Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

മകനെ  തെരഞ്ഞെത്തിയ ഗുണ്ടകൾ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

56 year old man murdered in iringalakkuda

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയൻ (56) ആണ് കൊല്ലപ്പെട്ടത്. ഞായാറാഴ്ച അർദ്ധരാത്രിയോടെ ബൈക്കുകളില്‍ എത്തിയ അക്രമിസംഘം വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ മകനെ  തെരഞ്ഞെത്തിയ ഗുണ്ടകൾ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

അർദ്ധരാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വിജയന്റെ മകനെ അന്വേഷിച്ചാണ് ഇവരെത്തിയത്. മകന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു. തുടർന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിജയന്‍ മരിച്ചു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios