ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരി-ഹരിദ്വാര്‍-കലിന്‍ഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. 

രണ്ടുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ദുരന്തനിവാരണ സേന പ്രദേശത്ത് എത്തിയതായും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. ഉത്തരമേഖലയിലെ തിരക്കേറിയ പാതയിലാണ് അപകടം. ഈ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.