മൂവത്തൊക്ക്‌ലു വില്ലേജില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ദക്ഷിണ കന്നഡ അതിര്‍ത്തി പ്രദേശമായ ജോഡ്പാലയില്‍ വ്യാപക മണ്ണിടിച്ചിലിനെ തുടര്‍ന്ന് 200 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മക്കണ്ടൂരില്‍ സൈനിക ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മടിക്കേരി:കര്‍ണാടകയിലെ കൊടകിലും മടിക്കേരിയുലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതാവുകയും 500 പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും വിവരം. കൊടക് ജില്ലയിലെ ഹെമ്മമത്തലു, മേഘത്തലു, മുക്കോഡ്‌ലു, കലൂര്‍ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.