താനെ: ശിശു പരിപാലന കേന്ദ്രത്തിൽ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ക്രഷ് എന്ന ശിശു പരിപാലന കേന്ദ്രത്തിന്‍റെ ഉടമയുടെ ഭർത്താവാണ് പീഡിപ്പിച്ചതെന്നാണ് പരാതി. താനെയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ ഫാക്ടറി തൊഴിലാളിയാണ്. സ്ത്രീ നടത്തുന്ന ക്രഷിൽ കുട്ടിയെ ഏൽപ്പിച്ചാണ് ഇവർ ജോലിക്ക് പോയിരുന്നത്.
ക്രഷ് ഉടമയുടെ ഭർത്താവിനെതിരെ ഐ.പി.സി, പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തതായി ഡി.വൈ.എസ്.പി വിശ്വാസ് വാൽവി പറഞ്ഞു. 30 വയസുള്ള പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കഴിഞ്ഞ 22നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് പൊലീസിൽ പരാതി ലഭിച്ചത്. ക്രഷിൽ എത്തുന്ന ഏക പെൺകുട്ടിയാണ് പീഡനത്തിന് ഇരയായ ആറ് വയസുകാരി.
