മോഷണമുതലായ സ്വര്‍ണം കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കാനായി വാദിയില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീന്‍ പിടിയിലായത്. വിചാരണ നടക്കുന്നതിടെ ഏഴു കിലോ സ്വര്‍ണം കോടതിയില്‍ ഹാജരാകാതിരിക്കാന്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും അഞ്ചുലക്ഷം രൂപയാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 50000രൂപ ആദ്യം നല്‍കി. തര്‍ക്കത്തിനൊടാവില്‍ മൂന്നു ലക്ഷം കൂടി വേണമെന്ന് ഷാജുദ്ദീന്‍ ആവശ്യപ്പെട്ടു. ഇതിനിടെ വിവരം വിജിലന്‍സ് എസ്പി സുകേശന് ലഭിച്ചു. സ്വര്‍ണ വ്യാപാരി ഒരു ലക്ഷം രൂപ കോടതിയിലെ അഭിഭാഷകന്റ ഓഫീസില്‍ വച്ച് കൈമാറുന്നതിടെ എസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഈ കേസിലാണ് ഷാജുദ്ദീന് ആറു വര്‍ഷം തടവും മൂന്നു ലക്ഷം പിഴയും കോടതി വിധിച്ചത്.