വെസ്റ്റ് ബംഗാള്‍ ഇല്ലിക്കാട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 60 ബോംബുകള്‍

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ബൈഷ്നാഗറിലെ ഒരു ഇല്ലിക്കാട്ടില്‍ നിന്നും 60 ബോംബുകള്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച ചില സൂചനകളെ തുര്‍ന്നാണ് മലാറ്റിപൂര്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള ഇല്ലിക്കാട്ടില്‍ അന്വേഷണം നടത്തിയത്. അഞ്ചു ബാഗുകളിലും ഒരു ജാറിലും മോട്ടോര്‍ സൈക്കിള്‍ ഡിക്കിയിലുമാണ് ബോംബുകളുണ്ടായിരുന്നത്. ബോംബുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത് ബോംബുകളെ പിന്നീട് നിര്‍വീര്യമാക്കി. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചുവച്ച ബോംബുകളാണിതെന്നാണ് പൊലീസ് സംശയം.