Asianet News MalayalamAsianet News Malayalam

കാബൂളില്‍ ഇരട്ട ചാവേറാക്രമണം: 60 പേർ മരിച്ചു

60 killed in two Afghan mosque attacks
Author
First Published Oct 21, 2017, 6:43 AM IST

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. തലസ്ഥാനമായ കാബൂളിൽ,  ഷിയാ വിഭാഗത്തിന്‍റെ പള്ളിയായ ഇമാം സമനില്‍  നടന്ന ചാവേർ സ്ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ് മരിച്ചത്. വെള്ളിയാഴ്ച നിസ്ക്കാരത്തിനെത്തിയവരുടെ നേരെ നിറയൊഴിച്ച ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 

ഗോർ പ്രവശ്യയിൽ ഒരു സുന്നി പള്ളിയിലും ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 20 പേർ ഇവിടെ മരിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇടിനിടയില്‍  സോമാലിയൻ തലസ്ഥാനമായ മൊഗഡിഷ്യുവിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 358 ആയി ഉയർന്നു.

Follow Us:
Download App:
  • android
  • ios