തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ താമസക്കാരായ ദമ്പതികളുടെ 2 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയല്‍വാസിയായ 60 കാരനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ സ്വദേശി സെല്‍വദാസനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.രതീഷ്, ഗ്രേഡ്.എ.എസ്.ഐമാരായ ഷൈലാക്ക്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് പറഞ്ഞു.