വിദ്യാർത്ഥികൾക്കിടയില്‍ വില്‍പ്പന നടത്താനെത്തിച്ചതാണ് പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് അറിയിച്ചു
കൊച്ചി: എറണാകുളം കാലടി സംസ്‌കൃത സർവകലാശാലക്ക് സമീപത്തുനിന്നും 6000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. അസം സ്വദേശികളായ ജുൽഫുക്കർ അലി, ഇസ്‌റാഫിൻ അലി എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയില്‍ വില്‍പ്പന നടത്താനെത്തിച്ചതാണ് പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
