പൂച്ച നിരന്തരം ഫ്ലാറ്റില്‍ കയറുന്നതില്‍ ശിവറാമിന് അസ്വസ്ഥതയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.  

മുംബൈ: ഫ്ലാറ്റിന്‍റെ പതിനാലാം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന 64 കാരനെ അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലാണ് സംഭവം. ശിവറാം പഞ്ചല്‍ എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ 14 നാണ് സംഭവം നടക്കുന്നത്. പൂച്ച നിരന്തരം ഫ്ലാറ്റില്‍ കയറുന്നതില്‍ ശിവറാമിന് അസ്വസ്ഥതയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ശിവറാമിന്‍റെ അയല്‍ക്കാരന്‍റെ പൂച്ചയാണിത്. പൂച്ചയെ കഴുത്തില്‍ തൂക്കി പുറത്തേക്ക് എറിയുകയായിരുന്നു ശിവറാം. ശിവറാമിന്‍റെ വീട്ടുജോലിക്കാരന്‍ സംഭവത്തിന് ദൃകസാക്ഷിയാണ്.