മഹാരാഷ്‌ട്രയിലെ ഗോണ്ടിയയില്‍ വന്‍ തീപിടിത്തം. ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഗോരിലാല്‍ ചൌക്കിലെ മാര്‍ക്കറ്റില്‍ നിന്ന് സമീപത്തെ ബിന്‍ഡാല്‍ ഹോട്ടലിലേക്ക് തീ പടരുകയായിരുന്നു. പതിനഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.