ഇതിൽ 5 പേർ മുസാഫർപൂർ അഭയ കേന്ദ്രത്തിൽ ബലാത്സംഗത്തിനിരയായവരാണ് . കേസിനെ തുടർന്ന് ഇവരെ പട്നയിലേക്ക് മാറ്റുകയായിരുന്നു .

പാട്ന: ബീഹാറിൽ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെൺകുട്ടികളെ കാണാതായി. പാട്നയിൽ ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന കുട്ടികളെയാണ് പുലർച്ചെ മുതൽ കാണാതായത്. മുസാഫർപൂർ അഭയ കേന്ദ്രത്തിൽ ബലാത്സംഗത്തിനിരയായ അഞ്ചു പേര്‍ അടക്കമാണ് കാണാതായിരിക്കുന്നത്. കേസിനെ തുടന്ന് പറ്റ്നയിലേക്ക് മാറ്റുകയായിരുന്നു. 

നേരത്തെ പ്രായപൂർത്തിയാവാത്ത 34 പെൺകുട്ടികൾ അഭയകേന്ദ്രങ്ങളിൽ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായ കേസിൽ മുൻ ബീഹാർ മന്ത്രി മഞ്ജു വർമ്മയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

 ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന‍് പൊലീസ് തയ്യാറായില്ല. പാട്ന ഹൈക്കോടതി മുന്‍കര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ ഒളിവില്‍പോയിരുന്നു.