കോരപുത്: സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരപുത് ജില്ലയിലാണ് സംഭവം. കോരാപുതിലെ ദമാന്‍ജോദിക്കു സമീപമുള്ള സ്വകാര്യ സ്‌കൂളില എട്ട്, ഒമ്പത് ക്‌ളാസിലെ 15 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

കോരപുത്തിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രാജശ്രീ ദാസിന് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകര്‍ പിടിയിലായത്.

ജൂലൈ 19 നാണ് ശിശുക്ഷേമ സമിതി സ്‌കൂളില്‍ അന്വേഷണത്തിനെത്തിയത്. അന്വേഷണത്തില്‍ 15 പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി കണ്ടത്തെി. വിദ്യാര്‍ഥികള്‍ അധ്യാപകരെ തിരിച്ചറിയുകയും ചെയ്തു.

ക്‌ളാസ്മുറിയിലും ലൈബ്രറിയിലും സ്‌കൂളിനോടുചേര്‍ന്നുള്ള മൈതാനത്തിലും വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി.

കുട്ടികളുടെ പരാതിയില്‍ ദമാന്‍ജോദി പൊലീസ് സ്റ്റേഷനില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരമാണ് കേസ്.