കുട്ടിയെ കാണാനില്ലെന്നായിരുന്നു അമ്മ നല്‍കിയ പരാതി മൃതദേഹം കണ്ടെത്തിയത് കൈകാലുകളും നാക്കും അറുത്തുമാറ്റിയ നിലയില്‍ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
മുസാഫര് നഗര്: ഷംലിയില് ഏഴുവയസ്സുകാരനെ കൊന്ന് കൈകാലുകളും നാക്കും മുറിച്ച് മാറ്റിയ സംഭവത്തില് അയല്വാസി അറസ്റ്റില്. ആദര്ശ് മാണ്ടി സ്വദേശിയായ സമീര് അഹമ്മദാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സമീറിന്റെ അമ്മയും അയല്വാസിയായ അജയ് എന്ന യുവാവും തമ്മില് ഏറെ നാളായി ബന്ധത്തിലായിരുന്നുവെന്നും ഇക്കാര്യം നേരിട്ട് കണ്ട കുട്ടി വിഷയം പുറത്തുപറയുമോ എന്ന പേടിയിലാണ് അജയ് കൃത്യം ചെയ്തത് എന്നുമാണ് പൊലീസ് പറയുന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് സമീറിന്റെ അമ്മ പൊലീസില് പരാതി നല്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ തെരച്ചിലിലാണ് ആദര്ശ് മാണ്ടിയില് തന്നെയുള്ള ഒഴിഞ്ഞ ഒരു വയലില് വച്ച് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകളും നാക്കും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
അതേസമയം, ക്രൂരമായ കൊലപാതകത്തില് കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തില് ഇതുവരെ പൊലീസ് സ്ഥിരീകരണം നല്കിയിട്ടില്ല.
