സംഭവം നടന്നത് ട്യൂഷന്‍ ക്ലാസില്‍ വച്ച് വീട്ടുകാര്‍ വിവരമറിഞ്ഞത് രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന്
ഹൈദരാബാദ്: ട്യൂഷന് ക്ലാസില് വച്ച് നാല് വയസ്സുകാരിയുടെ ജനനേന്ദ്രിയം പെന്സില് വച്ച് ഏഴുവയസ്സുകാരന് തുളച്ചു. കുട്ടിയുടെ ജനനേന്ദ്രിയത്തില് നിന്ന് രക്തം വാര്ന്ന് വന്നതിനെ തുടര്ന്നാണ് വീട്ടുകാര് വിവരമറിഞ്ഞത്. ഉടന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ച് വീട്ടുകാര് പൊലീസില് പരാതിയും നല്കി.
എന്നാല് 11 വയസ്സിന് താഴെയുള്ള കുട്ടിയായതിനാല് ആണ്കുട്ടിയെ ചോദ്യം ചെയ്യാന് പൊലീസിനായില്ല. നിയമപ്രകാരം കേസെടുക്കാനും വകുപ്പില്ലാത്തതിനാല് കുട്ടിയെ കൗണ്സിലിംഗിന് വിധേയനാക്കി.
പെണ്കുട്ടികളുടെ ജനനേന്ദ്രിയം എങ്ങനെയാണെന്നറിയാനാണ് താന് അത് ചെയ്തതെന്ന് ഏഴുവയസ്സുകാരന് കൗണ്സിലിംഗിനിടെ ഡോക്ടറോട് പറഞ്ഞു. പെണ്കുട്ടിയേയും കൗണ്സിലിംഗിന് വിധേയയാക്കി.
ട്യൂഷന് ക്ലാസില് ടീച്ചറില്ലാത്ത സമയത്ത് ഒറ്റക്കായപ്പോഴാണ് ആണ്കുട്ടി നാലുവയസ്സുകാരിയെ സമീപിച്ചത്. മറ്റ് ലൈംഗിക പീഡനങ്ങള് നടന്നിട്ടില്ലെന്ന് മെഡിക്കല് റിപ്പോര്ട്ടുണ്ട്. ജനനേന്ദ്രിയത്തില് പെന്സിലിട്ട് തുളച്ചുനോക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്കുട്ടിക്ക് മുറിവേറ്റത്.
എന്നാല് വിഷയം തുറന്നുപറയാന് കഴിയാതിരുന്ന പെണ്കുട്ടി രക്തം കണ്ടതിനെ തുടര്ന്ന് മാതാപിതാക്കള് ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്.
