തൃശൂര്‍: തൃശൂരില്‍ പീഡന ശ്രമത്തിനിടെ ഏഴുവയസുകാരിയെ ബന്ധുക്കള്‍ രക്ഷിച്ചു. പെണ്‍കുട്ടിയെ ആക്രമിച്ച തിരുമണി സ്വദേശി ചന്ദ്രനെ(57) തൃശൂര്‍ പോസ്കോ കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ എളനാടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അകന്ന ബന്ധുവായ ചന്ദ്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയാണ് ശബ്ദമുണ്ടാക്കി ആളുകളെ കൂട്ടിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തി. പഴയന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുമണി സ്വദേശി ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.

തൃശൂര്‍ പോസ്കോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാട്ടുകാരുടെ ആക്രമണത്തില്‍ തലയ്‌ക്ക് പരിക്കേറ്റ ചന്ദ്രനെ ചികിത്സയ്‌ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ചന്ദ്രനെ തലയ്‌ക്ക് വെട്ടിയ സംഭവത്തില്‍ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.