ഇടുക്കി: ഏഴുവയസ്സുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷാണ് രാജാക്കാട് പൊലീസ്സിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മുല്ലക്കാനത്ത് സ്വദേശിയായ അനീഷ് ഏഴു വയസ്സുകാരിയെ വീട്ടിൽ വിളിച്ചു വരുത്തിയും കുട്ടിയുടെ വീട്ടിൽ വച്ചുമാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. പ്രദേശവാസികള്‍ക്ക് സ്വീകാര്യനായിരുന്ന അനീഷിന് സമീപത്തെ വീടുകളിൽ കയറിച്ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം.
കുട്ടിയെ ഭീഷിണിപ്പെടുത്തിയിരുന്നതിനാല്‍ പീഡനവിവരം പുറത്തറിഞ്ഞതുമില്ല. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടു വന്ന കുട്ടിയെ പ്രതിയുടെ വീട്ടില്‍വച്ച് അസ്വഭാവിക രീതിയില്‍ അയല്‍വാസിയായ സ്ത്രീ കാണ്ടു. ഇവർ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ കുട്ടിയോട് വിവിരങ്ങൾ തിരക്കിയപ്പോളാണ് ഒരുവര്‍ഷം നീണ്ട പീഡനകഥ പുറത്ത് വരുന്നത്. തുടര്‍ന്ന് രാജാക്കാട് പൊലീസ്സില്‍ പരാതി നല്‍കി. രാജാക്കാട് എസ് പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിക്കുകയും ചെയ്തു.
