വിവാഹ ചടങ്ങുകള്‍ക്കിടെ കുട്ടിയ കാണാതാവുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മണിക്കൂറുകളോളം കുട്ടി എവിടെയെന്ന് കണ്ടെത്താനായില്ല
ആഗ്ര: വിവാഹ ആഘോഷത്തിനിടെ ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നു. ഉത്തര്പ്രദേശിലെ സിതാല്പൂര് ഗ്രാമത്തിലാണ് സംഭവം. വീട്ടില് പന്തലിടാനെത്തിയ യുവാവാണ് കുട്ടിയ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മാതാപിതാക്കള്ക്കൊപ്പം ഒരു വിവാഹ ചടങ്ങില് പങ്കെടുക്കാനെത്തിയ ഏഴു വയസുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. വിവാഹ ചടങ്ങുകള്ക്കിടെ കുട്ടിയ കാണാതാവുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്ന്ന് തെരച്ചില് നടത്തിയെങ്കിലും മണിക്കൂറുകളോളം കുട്ടി എവിടെയെന്ന് കണ്ടെത്താനായില്ല. പരിസരത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു. തുടര്ന്ന് 1.30ഓടെ സമീപത്ത് നിര്മ്മാണത്തിലിരുന്ന വീടിനുള്ളില് അബോധാവസ്ഥയില് കുഞ്ഞിനെ കണ്ടെത്തിയത്. ശരീരത്തിലെ വസ്ത്രങ്ങള് വലിച്ചുകീറപ്പെട്ട നിലയിലായിരുന്നു. കഴുത്തില് കൈയ്യോ തുണിയോ കൊണ്ട് മുറുക്കിയ പാടുകളും വയറ്റിലും മറ്റും രക്തവും പുരണ്ടിരുന്നു. ഉടന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്മാര് പറഞ്ഞു.
സംഭവത്തെതുടര്ന്ന് വീട്ടില് പന്തല് ജോലിക്കായി എത്തിയ സോനു ജാദവ് എന്നയാളെ കാണാതായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ സോനു തന്നെയാണ് പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ,ബലാത്സംഗം, കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകള് ചേര്ത്ത് ഇയാള്ക്കെതിരെ കേസെടുത്തു. പ്രതിയും കൊല്ലപ്പെട്ട കുട്ടിയും ഒരേ നാട്ടുകാരാണ്. വിവാഹ ചടങ്ങിനിടെ രക്ഷിതാക്കള് തിരക്കിലായ സമയത്ത് പരിചയം മുതലെടുത്ത് ഇയാള് കുട്ടിയെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാവാമെന്നാണ് പൊലീസിന്റെ അനുമാനം.
