ഇടുക്കിയില്‍ നിന്ന് രണ്ടു വാഹനങ്ങളിലായി എത്തിച്ച 70 കിലോഗ്രാം കഞ്ചാവാണ് വലപ്പാട് പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ രാജേന്ദ്രന്‍, പവിത്രന്‍, ഷിജു, ലൈജി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവെത്തിച്ചത്. ഇവര്‍ വലപ്പാട് കോതകുളം ബീച്ചില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസെത്തിയത്. ഒറീസയില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവെത്തുന്നത്. നാല്‍വര്‍സംഘത്തിലെ കൂട്ടുകാരിലൊരാള്‍ക്ക് അവിടെ കഞ്ചാവ് കൃഷിയുണ്ട്. സംസ്ഥാനത്ത് പ്രത്യേകിച്ചും തിരദേശമേഖല കേന്ജ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ആവശ്യക്കാര്‍ ഫോണിലൂടെ ബന്ധപ്പെട്ടാല്‍ ഉടന്‍ കഞ്ചാവെത്തിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. തുടര്‍ന്ന് വലപ്പാട് എസ്‌ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.