മലപ്പുറം: തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന 70 ലക്ഷം രുപയുടെ കുഴല്‍പ്പണം പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസ് പിടിച്ചെടുത്തു. മലപ്പുറം മേലാറ്റൂര്‍ പട്ടിക്കാട് സ്വദേശികളായ അബ്ദു റഹ്മാനും അബ്ദുള്‍ ഗഫൂറുമാണ് പിടിയിലായത്. തമിഴ്നാട്ടില് നിന്ന് കേരളത്തിലേക്ക് വിതരണത്തിന് കൊണ്ടുവന്നതായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. 

തമിഴ്നാട്ടില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവന്ന പണം ബസ് മാര്‍ഗം പെരിന്തല്‍മണ്ണയില്‍ എത്തിക്കുകയായിരുന്നു. ഇന്നു പിടിയിലായവര്‍ നേരത്തെയും കുഴല്‍പ്പണം എത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം ആറ് കോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്.