നേരത്ത തന്റെ വളർത്തുപ്രാവുകളെ മോഷണം പോയതായി രാമചന്ദ്ര പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും മർദ്ദിച്ച് അവശനാക്കുകയുമായിരുന്നുവെന്ന് പൽഘാർ പൊലീസ് വക്താവ് ഹേമന്ത് കുമാർ കട്കർ പറഞ്ഞു.

മുംബൈ: മോഷ്ടാക്കൾക്കെതിരെ പരാതി നൽകിയ വയോധികനെ ഒരു സംഘം ആളുകൾ അടിച്ചുക്കൊന്നു. മഹാരാഷ്ട്രയിലെ പാൽഘാർ ജില്ലയിലുള്ള റങ്കൂൺ മേഖലയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. വാസി സ്വദേശിയായ രാമചന്ദ്ര റൂത്ത് (70) ആണ് മർദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്ത തന്റെ വളർത്തുപ്രാവുകളെ മോഷണം പോയതായി രാമചന്ദ്ര പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും മർദ്ദിച്ച് അവശനാക്കുകയുമായിരുന്നുവെന്ന് പൽഘാർ പൊലീസ് വക്താവ് ഹേമന്ത് കുമാർ കട്കർ പറഞ്ഞു. തുടർന്ന് ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

രാമചന്ദ്ര റൂത്തിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റം,വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ഏഴോളം കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.