ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. അര്‍ബാജിനെ ജയ്രാജ്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം അവശനിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്‌ചയോടെ മരണപ്പെടുകയായിരുന്നു. എന്നാൽ മർദ്ദിക്കാനിടയായ കാര്യം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ലക്‌നൗ: അധ്യാപകന്റെ ക്രൂരമര്‍ദ്ദനമേറ്റ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ്‌ സംഭവം. അര്‍ബാജ്‌ എന്ന എട്ട് വയസ്സുകാരനാണ് മരിച്ചത്‌. സംഭവത്തെ തുടർന്ന് ജയ്രാജ്‌ എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. അര്‍ബാജിനെ ജയ്രാജ്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം അവശനിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്‌ചയോടെ മരണപ്പെടുകയായിരുന്നു. എന്നാൽ മർദ്ദിക്കാനിടയായ കാര്യം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്രാജിനെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന്‌ കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്‌.