ബാർബർഷോപ്പിൽ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛൻ ബാർബർഷോപ്പിൽ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാർബർ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥൻ ഉച്ചയൂണിന് പോയ സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്.
പത്തനംതിട്ട:ബാർബർഷോപ്പിൽ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛൻ ബാർബർഷോപ്പിൽ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാർബർ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥൻ ഉച്ചയൂണിന് പോയ സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്.
കടയിൽ നിന്നും ഓടി രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് എത്തും മുന്പ് രക്ഷപ്പെട്ട അബ്ദുൾ സലീമിനെ കുട്ടിയുടെ ബന്ധുക്കൾ പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. കടയുടമയുടെ ബന്ധുവായ സലീം രണ്ട് വർഷമയി വെട്ടിപ്പുറത്തെ ബാർബർ ഷോപ്പിൽ ജോലിചെയ്ത് വരികയാണ്.
