വെലോസിറ്റ് എംആര്‍ ഇന്ത്യയിലെ 5800 പേരിലാണ് സര്‍വേ നടത്തിയത്
ദില്ലി: ഇന്ത്യന് പൗരന്മാരുടെ ഏകീകൃത തിരിച്ചറിയല് രേഖയായ ആധാറിലെ വിവരങ്ങള് സുരക്ഷിതമല്ലെന്ന് 80 ശതമാനം പേര് കരുതുന്നതായി പഠനം. ആധാര് വിവരങ്ങള് സുരക്ഷിതമാണെന്ന് സര്ക്കാര് ഉറപ്പ് നല്കുമ്പോഴും പത്തില് എട്ട് പേര് വിവരങ്ങള് സുരക്ഷിതമല്ലെന്ന് ആശങ്കപ്പെടുന്നു.
മാര്ക്കറ്റ് റിസര്ച്ച് കമ്പനിയായ വെലോസിറ്റ് എംആര് ഇന്ത്യയിലെ 5800 പേരിലാണ് സര്വേ നടത്തിയത്. സര്വേ പുറത്തുവിട്ടത് ടൈംസ് ഓഫ് ഇന്ത്യയാണ്. ഫെയ്സ്ബുക്കിലെ വ്യക്തി വിവരങ്ങള് ചോര്ന്നതാണ് ഇങ്ങനെ ഒരു പഠനം നടത്താന് വെലോസിറ്റിയെ പ്രേരിപ്പിച്ചത്.
ഡിജിറ്റല് വിരളടയാളമാണ് ആധാറിനായി നല്കുന്നത്. അതിനാല് മറ്റൊരാള്ക്കും വിവരങ്ങള് ചോര്ത്താന് കഴിയില്ലെന്നും വെലോസിറ്റ് അറിയിച്ചു. ഏകദേശം 121 കോടി ജനങ്ങള് ആധാര് എടുത്തതായാണ് യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. ഇന്റര്നെറ്റുമായി ആധാര് ബന്ധിപ്പിച്ചിട്ടില്ലന്നും ജനങ്ങള് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
