നാഗ്പൂര്‍: നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മണ്ണിടിച്ചിലാണ് അപകട കാരണം. മണ്ണ് പാളത്തിലേക്ക് വീണതാണ് അപകടത്തിനിടയാക്കിയതെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ച. കോലാപൂരിലെ ആസന്‍ഗാവില്‍ പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. 

എഞ്ചിനും എസി കോച്ചുകളും അടക്കം ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. മുംബൈ-താനെ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പത്ത് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് ഇത്.