കുട്ടിയെ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ എങ്ങനെയാണ് സൂചി തൊണ്ടയിലെത്തിയതെന്ന് തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സൂചി പുറത്തുനിന്ന് കുത്തിയിറക്കിയതാണെന്ന് കുട്ടിയെ ചികിത്സിക്കുന്ന സീനിയർ ഡോക്ടറാണ് കണ്ടെത്തിയത്.  

കൊൽക്കത്ത: പതിനാല് വയസ്സുകാരിയുടെ തൊണ്ടയിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഒമ്പത് സൂചികൾ. വിശ്വാസത്തിന്റെ പേരിലാണ് കൊൽക്കത്തയിൽ അപരൂപ എന്ന പെൺകുട്ടിയുടെ തൊണ്ടയിൽ ഇത്രയും സൂചി കുത്തിയിറക്കിയത്. നദിയ ജില്ലയിലെ കൃഷ്ണന​ഗർ സ്വദേശിയാണ് പെൺകുട്ടി.

കുട്ടിയെ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ എങ്ങനെയാണ് സൂചി തൊണ്ടയിലെത്തിയതെന്ന് തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സൂചി പുറത്തുനിന്ന് കുത്തിയിറക്കിയതാണെന്ന് കുട്ടിയെ ചികിത്സിക്കുന്ന സീനിയർ ഡോക്ടറാണ് കണ്ടെത്തിയത്. 

ഡോക്ടർമാർ കുട്ടിയോട് ചോദിച്ചപ്പോഴാണ് അവളെ രക്ഷിതാക്കൾ ദത്തെടുത്തതാണെന്നും അവരുടെ മകൻ മൂന്ന് വർഷം മുമ്പ് മരിച്ചുപോയതാണെനന്നും വ്യക്തമായത്. മകന്റെ മരണത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നു.

തുടർന്ന് കുട്ടിയെ ഒരു പുരോഹിതനെ കാണിക്കുകയായിരുന്നു. കുട്ടി ​ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നും എന്നാൽ ആശുപത്രിയിൽ തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു.