ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരൻ അറസ്റ്റിൽ. എറണാകുളം മുളവുകാട് സ്വദേശി ചന്ദ്രദാസ് ആണ് കൊച്ചിയിൽ അറസ്റ്റിലായത്.

കൊച്ചി: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരൻ അറസ്റ്റിൽ. എറണാകുളം മുളവുകാട് സ്വദേശി ചന്ദ്രദാസ് ആണ് കൊച്ചിയിൽ അറസ്റ്റിലായത്. വെള്ളിയാഴ്ച അയൽക്കാരിയായ ഒൻപതു വയസുകാരി വീട്ടിൽ വന്നപ്പോഴാണ് പീ‍ഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ നാളെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും