കൊല്ലം: കൊല്ലം കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം എസ്പിയോട് സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃദ്ധയില്‍ നിന്നും പോലീസ് മൊഴിയും ശേഖരിച്ചു. അയല്‍വാസിയായ ബാബു എന്ന് വിളിപ്പേരുള്ള വിജയകുമാറിനെതിരേയാണ് വൃദ്ധ മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.