10 വയസുകാരിയെ പീഡിപ്പിച്ചു 99കാരനായ റിട്ട.ഹെഡ് മാസ്റ്റര്‍ പിടിയില്‍ സംഭവം ചെന്നൈയില്‍
ചെന്നൈ: 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരനായ റിട്ടയേര്ഡ് ഹെഡ് മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. ചെന്നൈ ആവഡി സ്വദേശിയായ പരശുറാം ആണ് പിടിയിലായത്. ഇയാളുടെ വീട്ടില് വാടകയ്ക്കു തമാസിക്കുകയായിരുന്ന കുടുംബത്തിലെ പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്.
വയറുവേദനയെ തുടര്ന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. തുടര്ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.
