തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 50 കിലോമീറ്റർ ദൂരെയാണ് സംഭവം.

മധ്യപ്രദേശ്: പതിനാല് മാസം പ്രായമായ കുഞ്ഞിനെ കളിപ്പിക്കാനെന്ന മട്ടിൽ മുത്തശ്ശൻ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു. മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 50 കിലോമീറ്റർ ദൂരെയാണ് സംഭവം. വിദിഷയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ അമ്മാവനായ ഗജ്രാജ് സിംഗ് ഭില്‍ (38) ഇപ്പോൾ ഒളിവിലാണ്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 50 കിലോമീറ്റർ ദൂരെയാണ് സംഭവം.

ശനിയാഴ്ച്ച രാത്രി ബന്ധുവിന്‍റെ വീട്ടിലായിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന് പറഞ്ഞ് ഗജ്രാജ് കൂട്ടി കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ പീഡനത്തിനിരരയാക്കുകയായിരുന്നു. കുട്ടി നിർത്താതെ കരഞ്ഞതും സ്വകാര്യ ഭാഗങ്ങളിലെ പരിക്കും കണ്ട അമ്മ കുട്ടിയെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. 

പോലീസ് പോസ്കോ കോസെടുത്തതിന് പിന്നാലെ ഗജ്രാജ് സിംഗ് ഭില്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി ലതേരി എസ്‌ഐ ബന്‍വാരി ലാല്‍ മാളവ്യ അറിയിച്ചു. മന്ദ്‌സോര്‍,ഗ്വാളിയാര്‍ സാറ്റ്‌ന എന്നിവിടങ്ങളിലെ പീഡന പരമ്പരകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ വിദിഷയും പീഡനവുമായി ബദ്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്.