ഹരിപ്പാട് മുതുകുളം തെക്ക് സ്വദേശി സുരേഷിനെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 48 കാരനെ അറസ്റ്റു ചെയ്തു. ഹരിപ്പാട് മുതുകുളം തെക്ക് സ്വദേശി സുരേഷിനെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 

ഭാര്യയുടെ കൂട്ടുകാരിയുടെ മകളെയാണ് മൂന്ന് വര്‍ഷം മുന്‍പ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിക്ക് 10 വയസ്സുള്ളപ്പോള്‍ പ്രതിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം. ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞുവരുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ വിമുഖത കാട്ടി. 

തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് സ്ഥാപന അധികൃതരോട് മൂന്ന് വര്‍ഷം മുന്‍പ് താന്‍ പീഡനത്തിന് ഇരയായെന്ന വിവരം വെളിപ്പെടുത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പോസ്‌കോ നിയമപ്രകാരം കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.