നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചതോടെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പത്തനംതിട്ട സ്വദേശി വിഷ്ണു വിജയന്‍.
തിരുവനന്തപുരം: അമേരിക്കയില് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില് നിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള് മോഷണം പോയി. നഷ്ടപരിഹാരം നല്കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചതോടെ പോലീസില് പരാതി നല്കാന് ഒരുങ്ങുകയാണ് പത്തനംതിട്ട സ്വദേശി വിഷ്ണു വിജയന്.
കഴിഞ്ഞ മാസം രണ്ടിനാണ് ന്യൂയോര്ക്കില് നിന്ന് ഖത്തര് എയര്വേസില് വിഷ്ണു വിജയന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിലകൂടിയ വാച്ചുകളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം നഷ്ടപ്പെട്ടു. മാത്രമല്ല, മറ്റാരുടെയോ വസ്ത്രങ്ങളും ബാഗില് കണ്ടെത്തി. നഷ്ടപരിഹാരത്തിനായി വിമാനക്കമ്പനിയെ സമീപിച്ചെങ്കിലും അവര് കൈയ്യൊഴിഞ്ഞു. വിമാനത്താവളം അധികൃതര്ക്കും പോലീസിനും പരാതി നല്കാനാണ് വിഷ്ണുവിന്റെ തീരുമാനം.
