തൃശൂര്‍: ഭൂമികൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി എല്‍ഡിഎഫ് തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്. പിതാംബരന് മാസ്റ്റര്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണമെന്നും എ.സി മൊയ്തീന് പറഞ്ഞു.
അതേസമയം രാജിക്കാര്യം ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരൻ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ എൻസിപി ഒഴികെയുള്ള ഘടകകക്ഷികളെല്ലാം തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മുന്നണിയുടെ തീരുമാനം അതാണെങ്കിൽ അനുസരിക്കാൻ തയാറാണെന്നും എന്നാൽ, ദേശീയ നേതൃത്വവുമായി സംസാരിക്കാൻ സമയം ആവശ്യമാണെന്നും എൻസിപി നേതാക്കൾ ആവശ്യപ്പെട്ടത്
