വെസ്റ്റ് ചമ്പാരന്‍ നൗറംഗിയ പോലീസാണ് അറസ്റ്റ് ചെയ്തത്.
ബേട്ടിയ: നാരംഗാങ്കിയ പഞ്ചായത്തിലെ ദര്ദാരി കറ്റായ ഗ്രാമത്തില് തൂരൂ സമുദായത്തില് പെട്ട 18 വയസ്സുകാരിയായ യുവതിയെ കെട്ടിയിട്ട് തല്ലിയ കേസില് നാല് പേര് അറസ്റ്റിലായി. വെസ്റ്റ് ചമ്പാരന് നൗറംഗിയ പോലീസാണ് അറസ്റ്റ് ചെയ്തത്. ബാഗ്ഹ -2 ബ്ലോക്കിലെ നൗറംഗിയ പഞ്ചായത്തിലെ ദര്ദാരി കറ്റായ ഗ്രാമത്തിലെ ഹന്സ്രാജ് കുമാര്, കമാല് കുമാര്, സുര്തല് കുമാര്, മേഘനാഥ് കുമാര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ബാഗ്ഹ എസ്പി അരവിന്ദ് ഗുപ്തയാണ് അതുസംബന്ധിച്ച വിവരങ്ങള് പുറത്ത് വിട്ടത്. അന്വേഷണം പുരോഗമിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ചിത്രീകരിച്ച ഫോട്ടോയും വീഡിയോയില് നിന്നുമാണ് പ്രതികളെ കുറിച്ച് വിവരങ്ങള് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെണ്കുട്ടിയും സുഹൃത്തും തമ്മിലുള്ള ബന്ധത്തെ ഇവര് എതിര്ത്തിരുന്നു.
എന്നാല് അത് കുട്ടി വകവെയ്ക്കാതായതോടെ കുട്ടിയെ ഇവര് പിടികൂടി തൂണില് കെട്ടിയിട്ട് മര്ദ്ദിക്കുകയായിരുന്നെന്ന് എസ്പി അരവിന്ദ് ഗുപ്ത പറഞ്ഞു. കുട്ടിയെ പ്രതികള് തൂണില് കെട്ടിയിട്ട് തല്ലിയപ്പോള് സ്ഥലത്തുണ്ടായിരുന്നവര് കണ്ടുനില്ക്കുകയായിരുന്നെന്നും ആരും ഇവരെ തടയാന് ശ്രമിച്ചില്ലെന്നും പോലീസ് പറഞ്ഞു.
