കാഞ്ഞങ്ങാട് റെയില്‍ പാളത്തില്‍ വിള്ളല്‍

First Published 19, Mar 2018, 3:23 PM IST
a crack in railway track in kanchangad
Highlights
  • കാഞ്ഞങ്ങാടിനടുത്ത് മാണിക്കോത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.

കാസര്‍കോട്: കാഞ്ഞങ്ങാടിനടുത്ത് മാണിക്കോത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. 

ജാംനഗര്‍ തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. യാതൊരു അപകടവമില്ലാതെ ജാംനഗര്‍ എക്‌സ്പ്രസ് കടന്നുപോയതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരമാണ് പിടിച്ചിട്ടത്. പിന്നീട് അറ്റകുറ്റപണികള്‍ നടത്തി വിള്ളല്‍ പരിഹരിച്ചശേഷമാണ് ട്രയിനുകള്‍ കടന്നുപോയത്. 

പലയിടത്തും പാളത്തില്‍ അറ്റക്കുറ്റ പണികള്‍ തുടരുന്നുണ്ടെങ്കിലും വിള്ളല്‍ എങ്ങനെ സംഭവിച്ചു എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റെയില്‍വേ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുമാസം മുന്‍പ് ഉദുമയിലും വിള്ളല്‍ കണ്ടെത്തിയിരുന്നു.

loader