ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിൻവലിച്ച 18 എംഎൽഎമാർക്ക് സ്പീക്കർ പി. ധനപാൽ നോട്ടീസ് അയച്ചു. അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ചായിരുന്നു എംഎൽഎമാർ ഗവർണറെ കണ്ടത്. സെപ്റ്റംബർ 14ന് എംഎൽഎമാർ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം വ്യാഴാഴ്ച ദിനകരൻ വീണ്ടും ഗവർണറെ കണ്ട് മുഖ്യമന്ത്രി നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്തുണ പിൻവലിച്ച എംഎൽഎമാരുടെ കത്തിൻമേൽ നടപടി വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടിരുന്നു. ദിനകരൻ പക്ഷത്തുള്ള എംഎൽഎമാർ മുഖ്യമന്ത്രിക്കു പിന്തുണ പിൻവലിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.