നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ പീഡിപ്പിച്ച പ്രതി കുട്ടിയെ കഴുത്തറുത്തു കൊല്ലാനും ശ്രമിച്ചു.
മധ്യപ്രദേശ് : മന്ദ്സൗറിൽ എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ പീഡിപ്പിച്ച പ്രതി കുട്ടിയെ കഴുത്തറുത്തു കൊല്ലാനും ശ്രമിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂള്‍ വിട്ടശേഷം അച്ഛനെ കാത്തു നില്ക്കുകയായിരുന്ന കുട്ടിയെ ഇരുപതുകാരനായ ഇര്ഫാൻ ഖാൻ തട്ടിക്കൊണ്ടു പോയാണ് ബലാത്സംഗം ചെയ്തത്. സമീപത്തെ കുറ്റിക്കാട്ടിൽ വച്ച് ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ശരീരത്തിൽ ഇരുമ്പു ദണ്ഡോ മരത്തടിയോ കയറ്റിറക്കിയതിന്‍റെ പരിക്കുണ്ടെന്ന് ഡോക്ടർമാര്‍ അറിയിച്ചു. അന്തരികാവയങ്ങള്‍ തകർന്ന നിലയിലാണ്. പീഡനത്തിന് ശേഷം കഴുത്തുറത്ത് കൊല്ലാനും പ്രതി ശ്രമിച്ചു.
രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തി തിരിച്ചലിൽ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇർഫാന്‍ ഖാന്‍ കുട്ടിയോട് സംസാരിക്കുന്നതിന്‍റെ സി.സി.ടി വി ദൃശ്യങ്ങള്‍ പൊലീസിന് തെളിവായി ലഭിച്ചു. പ്രതി റിമാന്‍റിലാണ്. ഇയാള്‍ക്കായി കോടിതിയിൽ ഹാജരാകേണ്ടെന്നാണ് അഭിഭാഷക സംഘടനയുടെ തീരുമാനം. പ്രതിക്ക് വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ട് മന്ദസൗറിൽ നാട്ടുകാര്‍ പ്രതിഷേധ മാർ ഹർത്താലും നടത്തി.
