നാല് വയസുള്ള മകളെ  ലൈംഗിക വേഴ്ചയ്ക്കായി വിറ്റു അച്ഛന് 60 വര്‍ഷം തടവ് ശിക്ഷ

നാല് വയസുള്ള മകളെ ഒാണ്‍ലൈനിലൂടെ ലൈംഗിക വേഴ്ചക്ക് വേണ്ടി വില്‍പ്പന ശ്രമിച്ച അച്ഛന് 60 വര്‍ഷം തടവ് ശിക്ഷ. 75 വയസുവരെ പരോള്‍ അനുവദിക്കാതെയാണ് ശിക്ഷിച്ചിരിക്കുന്നത്. അമേരിക്കയിലെ ടെക്സസ്സിലാണ് സംഭവം നടന്നത്. യുഎസ് സ്റ്റേറ്റിലൂടെ മകളെ സെക്‌സിന് വേണ്ടി വിറ്റതിനെ തുടര്‍ന്നാണ് വിസ്‌കോണ്‍സിന്‍ സ്വദേശി ആന്‍ഡ്രൂ ജെയിംസ് ടാർളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

നാല് വയസുകാരിയായ മകളെ 18 വയസിന് താഴെ പ്രായമായവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്ക് 60 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 'പ്ളേ വിത്ത് ഡാഡീസ് ലിറ്റിൽ ഗേൾ' എന്ന അടിക്കുറിപ്പോടെ വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ വേഷം മാറിയെത്തിയാണ് 30കാരനായ ആൻഡ്രൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മയ്ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ കാണാനുള്ള അവസരം നല്‍കാമെന്നാണ് പരസ്യത്തില്‍ പറയുന്നത്.70 പേരുമായി ഇമെയിലിലൂടെ ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഇയാള്‍ കുട്ടിയെ കാഴ്ചവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മണിക്കൂറിന് 1000 ഡോളറാണ് ഇയാള്‍ ഈടാക്കിയിരുന്നത്. കുട്ടിയ്ക്ക് ഉറക്കഗുളിക കൊടുത്തതിന് ശേഷമാണ് ക്രൂരത.